ക്ഷീരവികസന വകുപ്പിലെ 152 പേരെ കാഷ്വല്‍ ജീവനക്കാരാക്കും

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 152 പേരെ കാഷ്വല്‍ ജീവനക്കാരാക്കാനും വരും വര്‍ഷങ്ങളില്‍ ഇവരെ ഡയറി പ്രമോട്ടര്‍മാരായി നിയമിക്കാനും തീരുമാനിച്ചതായി മന്ത്രി കെ സി ജോസഫ്. ഇന്നലത്തെ മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
152 ക്ഷീരവികസന യൂനിറ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എട്ടു മാസം പൂര്‍ത്തിയാക്കി തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്ഷീരകര്‍ഷകരെ സഹായിക്കാനും ശാസ്ത്രീയ അവബോധം നല്‍കുന്നതിനും തീറ്റപ്പുല്‍കൃഷി വ്യാപകമാക്കുന്നതിനും നടപടി സ്വീകരിക്കും. തീറ്റപ്പുല്‍ക്കൃഷി സ്വയംതൊഴിലായി നടത്തുന്നതിന് വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പ്രോല്‍സാഹനം നല്‍കുന്നതിന് ബ്ലോക്കുതലത്തില്‍ 2003 മുതല്‍ ഫോഡര്‍ പ്രമോട്ടര്‍ എന്നപേരിലും 2013 മുതല്‍ ഡയറി പ്രമോട്ടര്‍ എന്നപേരിലും നിയമിച്ചവരെയാണ് കാഷ്വല്‍ ജീവനക്കാരായി നിയമിക്കുകയെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it