ക്ഷാമ ബജറ്റ്‌

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക അച്ചടക്കത്തിന് ഊന്നല്‍ നല്‍കി ബജറ്റ്. ഓഖി ദുരന്തം കണക്കിലെടുത്ത് തീരദേശ മേഖലയുടെ സുരക്ഷയ്ക്കു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. സ്ത്രീപക്ഷമായാണ് ഇത്തവണ ധനകാര്യമന്ത്രി തോമസ് ഐസക് ഇടതുസര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ പ്രഖ്യാപനങ്ങളൊന്നുമില്ല. അതോടൊപ്പം ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കൈമാറ്റച്ചെലവും ഉയര്‍ത്തി കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. തീരദേശം, മല്‍സ്യബന്ധനംിമല്‍സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് 100 കോടിയുടെ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.ികടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റിത്താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. ിമല്‍സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍.ിഉള്‍നാടന്‍ മല്‍സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.ിതീരദേശ വികസനത്തിന് 238 കോടി.ിനബാര്‍ഡ് വായ്പയോടെ മല്‍സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ 584 കോടിയുടെ പദ്ധതിികിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍ഭക്ഷ്യസുരക്ഷിവിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടിികോഴിയിറച്ചി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ജനകീയ പദ്ധതിിപൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന് 18 കോടി ആരോഗ്യം ിആര്‍എസ്ബിവൈ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം ജീവിതശൈലീരോഗങ്ങള്‍ക്ക് ചികില്‍സിഅന്ത്യോദയ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികില്‍സ.ിഅക്രഡിറ്റഡ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് രണ്ടുലക്ഷം രൂപ പരിധിക്കുള്ളില്‍ സഹായംിഅപകടത്തില്‍പ്പെടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ അടിയന്തര ചികില്‍സിയൂബര്‍ ടാക്‌സി സംവിധാനംപോലെ ആംബുലന്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്ക്വിദ്യാഭ്യാസം ിസ്‌കൂള്‍ വിദ്യാഭ്യാസത്തിന് 970 കോടി ിഈ വര്‍ഷം 4,775 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും ിഎല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 300 കോടിിഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് 106 കോടിിഉന്നതവിദ്യാഭ്യാസത്തിന് 789 കോടി ിസാങ്കേതിക വിദ്യാഭ്യാസത്തിന് 248 കോടിികേരള ശാസ്ത്ര സാങ്കേതികവിദ്യാ പരിസ്ഥിതി കൗണ്‍സിലിന് 121 കോടിിമെഡിക്കല്‍ കോളജുകള്‍ക്ക് 207 കോടിസ്ത്രീ സൗഹൃദം ിസ്ത്രീസൗഹൃദ ഗ്രാമം പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടിയുടെ പ്രത്യേക ധനസഹായംിഅതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ 3 കോടിിപീഡനങ്ങള്‍ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ നിര്‍ഭയ വീടുകള്‍ിഅവിവാഹിത അമ്മമാര്‍ക്കുള്ള പ്രതിമാസ സഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കും.  ിഎറണാകുളത്ത് നാലു കോടിയുടെ ഷീ ലോഡ്ജ്.സാമൂഹിക സുരക്ഷ ിസാമൂഹിക സുരക്ഷാ പെന്‍ഷന്‍: അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ിഭിന്നശേഷിക്കാര്‍ക്ക് 289 കോടിിഅംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും നല്‍കുന്ന വിവാഹ ധനസഹായം 10,000 രൂപയില്‍ നിന്ന് 30,000 രൂപയായി ഉയര്‍ത്തിപിന്നാക്ക വിഭാഗങ്ങള്‍ ിപട്ടികവിഭാഗങ്ങളുടെ പാര്‍പ്പിട പദ്ധതിക്ക് 887 കോടിിഭൂരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങിനല്‍കാന്‍ എസ്‌സിപിയില്‍ 280 കോടിിപട്ടികജാതി കോളനികളിലെ അംബേദ്കര്‍ പദ്ധതിക്ക് 210 കോടിിപട്ടികവിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസത്തിന് 583 കോടിിപിന്നാക്കസമുദായ ക്ഷേമത്തിന് 114 കോടിിമുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 42 കോടിവ്യവസായംികാന്‍സര്‍ മരുന്നു ഫാക്ടറിക്ക് 20 കോടിയുടെ അധിക വകയിരുത്തല്‍ിടെക്‌സ്റ്റൈല്‍ മേഖലയുടെ സമ്പൂര്‍ണ പുനരുദ്ധാരണത്തിന് 490 കോടിപരമ്പരാഗത തൊഴില്‍മേഖലകള്‍, കൃഷിികൈത്തറിക്ക് 150 കോടിിപുതുതായി 1000 ചകിരി മില്ലുകള്‍ികയര്‍ വ്യവസായത്തിന് 211 കോടിയുടെ അടങ്കല്‍ ികശുവണ്ടി വ്യവസായത്തിന് 54 കോടിിതരിശുഭൂമിയില്‍ നെല്‍കൃഷിക്ക് 12 കോടി.ഗതാഗതം ിറോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി 1454 കോടിിസ്‌റ്റേറ്റ് ഹൈവേകള്‍ക്കും ഡിസ്ട്രിക്ട് റോഡുകള്‍ക്കും 110 കോടിികെഎസ്ആര്‍ടിസിയെ മൂന്നു പ്രത്യേക ലാഭകേന്ദ്രങ്ങളായി പുനസ്സംഘടിപ്പിക്കും.പ്രവാസി ിമൊത്തം പ്രവാസി മേഖലയ്ക്കു വേണ്ടി 80 കോടിിഅടുത്ത മാസം മുതല്‍ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികള്‍ിപ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും പെന്‍ഷനും.ിജോബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിന് 8 കോടിിനോര്‍ക്ക വെല്‍ഫെയര്‍ ഫണ്ടിന് 9 കോടിിപ്രവാസികളുടെ പുനരധിവാസത്തിന് 17 കോടിനികുതിിഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ നികുതി ഉയര്‍ത്തി. ിബിയറിന്റെനികുതി 70  ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി.ിപുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ഏപ്രില്‍ 30 വരെ പൊതുമാപ്പ് ി20 ടണ്ണിനു മുകളില്‍ ആര്‍എല്‍ഡബ്ല്യൂ ഉള്ള ടിപ്പര്‍ ലോറികളുടെ ത്രൈമാസ നികുതിയില്‍ 35% വര്‍ധന
Next Story

RELATED STORIES

Share it