kannur local

ക്ഷയരോഗികളില്‍ പ്രമേഹബാധിതര്‍ കൂടുതല്‍

കണ്ണൂര്‍: ജില്ലയില്‍ ക്ഷയരോഗികളില്‍ കൂടുതലും പ്രമേഹരോഗ ബാധിതര്‍. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ക്ഷയരോഗം എളുപത്തില്‍ പിടിപെടുന്നത്.
ജില്ലയില്‍ ആകെ 3200ക്ഷയരോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നതെങ്കിലും ചികില്‍സയ്‌ക്കെത്തിയത് 1524കേസുകളാണ്. ഇതില്‍ 23ശതമാനവും പ്രമേഹരോഗികളുമാണ്. പകുതിപേരും ചികില്‍സയ്‌ക്കെത്തുന്നില്ലെന്നാണ് ടിബി സെന്ററിന്റെ വിലയിരുത്തല്‍. മാത്രവുമല്ല സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്ക് ജില്ലാ ടിബി സെന്ററിന് ലഭിക്കാത്തതും കൃത്യമായ കണക്ക് ലഭിക്കുന്നതിന് തടസ്സമാവുന്നു. ക്ഷയരോഗ നിര്‍ണയത്തിനുള്ള ഡോട് ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളിലും ചിലസ്വകാര്യ ആശുപത്രികളില്‍ സൗജന്യമാണ്. കൃത്യമായ ചികില്‍സയിലൂടെ ക്ഷയരോഗം ഇല്ലാതാക്കാമെന്ന് ജില്ലാ ടിബി ഓഫിസര്‍ ഡോ. കെ എം ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരുമിക്കാം ക്ഷയരോഗം തുടച്ചുനീക്കാം എന്ന പ്രമേയത്തില്‍ ഇന്ന് ലോക ക്ഷയരോഗ ദിനാചരണം ഇന്നു ചേംബര്‍ഹാളില്‍ സംഘടിപ്പിക്കും. രാവിലെ 10.——30ന് നടക്കുന്ന പരിപാടി ജില്ലാ കലക് ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍ വിശിഷ്ടാഥിതിയാവും.
ടിബി സ്റ്റാമ്പ് വിതരണോദ്ഘാടനം ഡോ ടി എസ് സിദ്ധാര്‍ത്ഥന്‍ നിര്‍വഹിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ പി പി വേണുഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ എ ടി മനോജ് വിഷയാവതരണം നടത്തും.— വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടിബി ഓഫിസര്‍ ഡോ. കെ എം ബിന്ദു, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ എ ടി മനോജ്, എം കെ ഉമേഷ്, ഡോ മനോജ്കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it