thiruvananthapuram local

ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം: കലോല്‍സവ നഗരിയിലെ തേജസ് സ്റ്റാളില്‍ നടന്ന അടിക്കുറിപ്പ് - ക്വിസ്മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമ പിന്നണി ഗായിക രാജലക്ഷ്മി, ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ള എന്നിവരാണ് സമ്മാനങ്ങള്‍ നല്‍കിയത്. അജ്ഞു എല്‍സ റോയ് (ഗവണ്‍മെന്റ് ആയുര്‍വേദ കോളജ്, തിരുവനന്തപുരം), ഇ ജെ ജെയ്‌സണ്‍ കാസര്‍കോഡ്, ആര്യ ശങ്കര്‍ പാരിപ്പള്ളി കൊല്ലം, അസ്ഹര്‍ ആറ്റിങ്ങല്‍, രാഗിന്‍ ആറ്റിങ്ങല്‍ എന്നിവരാണ് കഴിഞ്ഞദിവസത്തെ വിജയികള്‍.
ചടങ്ങില്‍ തേജസ് പേഴ്‌സണല്‍ മാനേജര്‍ അസ്‌ലം, യൂണിറ്റ് മാനേജര്‍ അയ്യൂബ്, സോണല്‍ ഓര്‍ഗനൈസര്‍ എം അബ്ദുല്‍ റഹീം, ഫീല്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുല്‍ സലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it