kannur local

ക്വാറി വിരുദ്ധ സമരം; കള്ളക്കേസെടുക്കുന്നത് അവസാനിപ്പിക്കണം: ജില്ലാ പരിസ്ഥിതി സമിതി

കണ്ണൂര്‍: അനധികൃത ക്വാറികള്‍ക്കെതിരേ സമരം ചെയ്യുന്ന പരിസ്ഥിതി ജനകീയ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസും പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് കള്ളക്കേസുകള്‍ മെനഞ്ഞുണ്ടാക്കുകയാണെന്ന് ജില്ലാ പരിസ്ഥിതി സമിതി ആരോപിച്ചു.
ക്വാറി മുതലാളിമാരുടെ ഒത്താശയോടെയാണ് കള്ളകേസെടുക്കുന്നത്. പരപ്പ ക്വാറിക്കെതിരേ സമരം ചെയ്യുന്നവര്‍ക്കെതിരേ പട്ടിക വര്‍ഗ അതിക്രമ നിയമ പ്രകാരമാണ് കേസെടുത്തത്.
പാനൂര്‍ കുന്നോത്ത്പറമ്പിലെ അനധികൃത ഖനനത്തിനെതിരേ പരാതി പറയാന്‍ പോയവര്‍ക്കെതിരെയും കേസെടുത്തു. സമരസമിതി പ്രവര്‍ക്കെതിരേ കള്ള പരാതി കൊടുത്ത കുന്നോത്ത്പറമ്പ് പഞ്ചായത്ത് അധികൃതര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും ജില്ലാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it