palakkad local

ക്വാറി വാഹനങ്ങളുടെ ഓട്ടം: അത്തിപ്പൊറ്റ-തോലന്നൂര്‍ റോഡ് തകര്‍ച്ചയിലേക്ക്

ആലത്തൂര്‍: ടോറസ് ലോറികളുടെ അമിത സഞ്ചാരംമൂലം അത്തിപ്പൊറ്റ-തോലന്നൂര്‍ റോഡ് തകരുന്നതായി പരാതി. പഴയ പഞ്ചായത്തു റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെയിന്റനന്‍സ് ചെയ്തു വരികയാണ്. കനാല്‍ബണ്ടിലൂടെയും കുന്നിന്‍ചെരിവ്, നെല്‍വയല്‍ എന്നിവയിലൂടെയും കടന്നുപോവുന്ന ഇത്തരം റോഡിലൂടെയാണ് ടണ്‍കണക്കിന് ഭാരവുമായി ടോറസ് ലോറികള്‍ പായുന്നത്.
നിലവില്‍ കലുങ്കുകളുടെ ഇരുവശത്തെയും റോഡ് താഴ്ന്ന നിലയിലാണ്. ഇവിടെ ക്വാറി വേസ്റ്റിട്ട് നികത്തുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. സമീപത്തെ ക്വാറികളില്‍നിന്നുള്ള വാഹനങ്ങളാണ് ഇതുവഴി പ്രധാനമായും പോകുന്നത്. ഒരുദിവസം നൂറിലേറെ വാഹനങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത്. അത്തിപ്പൊറ്റ മുതല്‍ തോലന്നൂര്‍വരെ ഏഴു കിലോമീറ്ററാണ് ദൂരം.
അത്തിപ്പൊറ്റയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ആധുനികരീതിയില്‍ റോഡ് നിര്‍മിച്ചാലേ ഭാരക്കൂടതലുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി ഓടാനാകൂ. നിര്‍മാണം വൈകിയാല്‍ ഇതുവഴിയുള്ള ഗതാഗതം നാട്ടുകാര്‍ക്ക് വിനയാകും.
Next Story

RELATED STORIES

Share it