Flash News

ക്വാറി മുതലാളിമാര്‍ നാല് കോടി കോഴ വാഗ്ദാനം ചെയ്തതായി ഹരീഷ് വാസുദേവ്

കൊച്ചി : ക്വാറി മുതലാളിമാര്‍ തനിക്ക്് നാല്് കോടി രൂപ വരെ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ഹരീഷ് ഇക്കാര്യം അറിയിച്ചത്്. അനധികൃത ക്വാറികള്‍ക്കെതിരായ കേസുകള്‍ തുടരുമെന്നും തന്നെ ഇല്ലാതാക്കിയാല്‍ പോലും ക്വാറികള്‍ പൂട്ടും വരെ കേസ് തുടരുമെന്നും ഹരീഷ് പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം :
ക്വാറി മുതലാളിമാര്‍ എനിയ്ക്ക് 10 കോടിരൂപ വരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, കേസില്‍ നിന്ന് പിന്മാറിയാല്‍ 4 കോടിരൂപ വരെ ഓഫര്‍ എനിയ്ക്കു നേരിട്ടു കിട്ടിയെന്നും ഇതിനാല്‍ അറിയിക്കട്ടെ. 100 കോടിയിലധികം നഷ്ടമാകുമെന്നും അത് ഒഴിവാക്കാന്‍ ഏതറ്റം വരെ പോകുമെന്നും അതിലൊരാള്‍ അറിയിച്ചിട്ടുണ്ട്.
രണ്ടു കാര്യമാണുള്ളത്. ഒന്ന് ഞാനൊരു വിലയേറിയ മനുഷ്യനാണെന്ന സത്യം ഞാന്‍ മനസിലാക്കുന്നു. പൊങ്ങച്ചപ്പെടുന്നു. രണ്ട്, ഇനി 4 കോടിയില്‍ക്കുറഞ്ഞ സെറ്റില്‍മന്റ് തുകകള്‍ ഒരാളും ഓഫര്‍ ചെയ്യരുത്. കേള്‍ക്കാന്‍ പോലും സുഖമില്ല.
കേസ് ഭംഗിയായി നടക്കും. ഇനി എന്നെ ഇല്ലാതാക്കിയാലും അനധികൃത ക്വാറികള്‍ പൂട്ടുംവരെ കേസ് തുടരും
Next Story

RELATED STORIES

Share it