Pathanamthitta local

ക്വാറി ഉടമകളുടെ പകല്‍ക്കൊള്ളക്കെതിരേ പ്രക്ഷോഭം നടത്തും

പത്തനംതിട്ട: അനിയന്ത്രിതമായി പാറ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുന്ന ക്വാറി ഉടമകള്‍ക്കെതിരെ സമരം നടത്തുമെന്ന് ഓള്‍ കേരള ഹോളോബ്രിക്‌സ് ആന്‍ഡ് പേവിങ് ടൈല്‍സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാറക്കും പാറ ഉല്‍പ്പന്നങ്ങള്‍ക്കും അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചതിനാല്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലാണ്. മാര്‍ച്ച് മാസം സര്‍ക്കാര്‍ നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന സമയത്തും പല നിര്‍മ്മാണങ്ങളും പാതി വഴിയിലാണ്. സാധാരണക്കാരുടെ വീടുകളാണെങ്കില്‍ തറ നിര്‍മ്മാണമോ ബെല്‍റ്റ് നിര്‍മ്മാണമോ മാത്രം പൂര്‍ത്തീകരിച്ച് കാത്തിരിക്കുകയാണ്. പാറ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും പാറ ഉടമകള്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. പാറമടകളില്‍ പരിശോധനക്കെത്തുന്ന റവന്യു ഉദ്യോഗസ്ഥരോട് പാറ ഉടമകള്‍ നിസഹകരണമാണ് പ്രകടിപ്പിക്കുന്നത്. 2017ല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് 20 വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 17 രൂപ കൂട്ടി 37 രൂപക്കാണ് വില്‍ക്കുന്നത്.പാറ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് തടയാന്‍ മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും  സംസ്ഥാന പ്രസിഡന്റ് കെ രാജന്‍ പന്തളം, സെക്രട്ടറി അന്‍വര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it