malappuram local

ക്വാറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ഓടി കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ക്വാറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ച് വീണ് യാത്രക്കാര്‍ക്ക് പരിക്ക്. കാറിന് കേടുപാട് പറ്റി. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ ഏഴ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരമണിയോടെ പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡിലെ എട്ടരക്കണ്ടിയിലാണ് സംഭവം.
വേങ്ങരയില്‍ നിന്ന് ഒളവട്ടൂരിലേക്ക് ഗൃഹപ്രവേശന ചടങ്ങിന് പോവുകയായിരുന്ന ഹംസയും കുടംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കരിങ്കല്ല് പതിച്ചത്. റോഡരികിലെ ക്വാറിയില്‍നിന്ന് പാറപൊട്ടിക്കുന്നതിനിടെയാണ് അപകടം. കാറിന്റെ മുകളിലൂടെ തുളച്ച് കയറിയ കരിങ്കല്ല് വാഹനം ഓടിച്ച ഹംസയുടെ തോളില്‍ പതിച്ചു.മുന്‍വശത്തിരന്നു കുട്ടിക്കും പരിക്കേറ്റു. കാറിന്റെ ഗ്ലാസ്സും മുകള്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്.
ക്വാറികള്‍ ഏറെ പ്രവര്‍ത്തിക്കുന്ന ഇവിടെ പാറപൊട്ടിക്കുമ്പോള്‍ മന്നറിയിപ്പ് നല്‍കാനും ആരുമുണ്ടായിരുന്നില്ല. റോഡിന് അടുത്തായാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്.
ഓടിക്കൂടിയ പ്രദേശവാസികളാണ് പരിക്കേറ്റ ഹംസയെ ആശുപത്രിയിലെത്തിച്ചത്. രോഷകുലരായ നാട്ടുകാര്‍ പ്രദേശത്തെ ഏഴ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ക്വാറി പ്രവര്‍ത്തനം പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി സിഐ പി കെ സന്തോഷിന് പരാതിയും നല്‍കി. പരിക്കേറ്റ ഹംസയും പരാതി നല്‍കിയിട്ടുണ്ട്. യാത്രാ തിരക്കേറിയ പുളിക്കല്‍-ചെവിട്ടാണിക്കുന്ന് പിഡബ്ലിയുഡി റോഡില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും പാറപൊട്ടിക്കന്നതിനിടെ കരിങ്കല്ല് ചീള് തെറിച്ച് വീണ് പരിക്കേല്‍ക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മനുഷ്യവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഇത്തരത്തിലുളള ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് പെരിന്തല്‍മണ്ണ സബ്കലക്ടറോടും പുളിക്കല്‍ പഞ്ചായത്തിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല. മഴക്കാലമായാല്‍ ക്വാറികളില്‍ വെളളം ഒഴികി റോഡിലെത്തുന്നതും ജീവന് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it