wayanad local

ക്വാറിക്കെതിരേ പ്രതിഷേധിച്ചതിന് മര്‍ദ്ദനം

കല്‍പ്പറ്റ: പരിസ്ഥിക്ക് ദോഷകരമാംവിധം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് പ്രതികളെ സംരക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ ജനുവരി 12നാണ് കാര്യമ്പാടിയിലെ ചോമാടിയില്‍ പൊതുപ്രവര്‍ത്തകരായ മീനങ്ങാടി-റാട്ടക്കുണ്ട് സ്വദേശികളായ മടാലങ്കല്‍ അനീഷ്, കുന്നുംപുറത്ത് വര്‍ഗീസ് എന്നിവരെ ഒരുസംഘം ക്വാറി ഉടമകള്‍ ചേര്‍ന്ന് അക്രമിച്ചത്.
കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറയിലെയും വെള്ളമുണ്ട-പുളിഞ്ഞാലിലെയും ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരേ നടന്ന ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലുള്ള വൈരാഗ്യമാണ് ഇവരെ ആക്രമിക്കാന്‍ കാരണം.
തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Next Story

RELATED STORIES

Share it