palakkad local

ക്വാറികളില്‍ റവന്യൂ സംഘത്തിന്റെ പരിശോധന; വാഹനങ്ങള്‍ പിടിച്ചെടുത്തു



ഒറ്റപ്പാലം: മേഖലയിലെ വിവിധ ക്വാറികളില്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മണ്ണുമാന്തിയും ടിപ്പറുമടക്കം നിരവധി വാഹനങ്ങള്‍ പിടികൂടി. പരിശോധനയില്‍ 11ഓളം ക്വാറികള്‍ നിയമാനുസൃത രേഖകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. നെല്ലായ മാരായ മംഗലം, കുലുക്കല്ലൂരിലെ പ്രഭാപുരം, മിഠായി തെരുവ്, തൃത്താലയിലെ മുടവന്നൂര്‍, അലനല്ലൂരിലെ കോട്ടപ്പള്ള, തടിയന്‍പറമ്പ്, കുളപ്പുള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറി കളില്‍ നടത്തിയ പരിശോധനയിലാണ് നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്. ക്വാറി കള്‍ക്കെതിരെ പൊതു ജനങ്ങളില്‍ നിന്നും, പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. അനധികൃത ക്വാറികള്‍ക്കെതിരേ നടപടികളെടുക്കണമെന്ന അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓരോ ക്വാറിക്കും നിയമാനുസൃത പിഴ ഈടാക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റിനോട് നിര്‍ദ്ദേശിച്ചതായി സബ് കലക്്ടര്‍ അറിയിച്ചു. തഹസില്‍ദാര്‍ പി സുമതി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി വിജയഭാസ്‌കര്‍, എം പി ആനന്ദ് കുമാര്‍, ടി പി കിഷോര്‍, പട്ടാമ്പി തഹസില്‍ദാര്‍ ജി പ്രസന്നകുമാര്‍, മണ്ണാര്‍ക്കാട് താലൂക്കില്‍ സീനിയര്‍ സൂപ്രണ്ട് പി പി ജയരാജ്, തഹസില്‍ദാര്‍ പി രാധാകൃഷ്ണന്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it