Flash News

ക്ലോക്ക് ബോംബ് : നഷ്ടപരിഹാരം ആവശ്യപ്പെട്ട്  യുഎസ് ബാലന്‍

ഹൂസ്റ്റണ്‍: ക്ലാസ്‌റൂമില്‍ ക്ലോക്കുമായെത്തിയതിന് യുഎസിലെ ടെക്‌സസില്‍ പോലിസ് അറസ്റ്റ് ചെയ്ത ബാലന്‍ അഹമ്മദ് മുഹമ്മദ് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. മുഹമ്മദ് സ്വന്തമായി നിര്‍മിച്ച് ക്ലാസില്‍ കൊണ്ടുവന്ന ക്ലോക്ക് ബോംബാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
നഷ്ടപരിഹാരത്തിനു പുറമേ ഇര്‍വിങ് നഗരത്തിലെ മേയറും പോലിസ് മേധാവിയും ക്ഷമാപണം നടത്തണമെന്നും മുഹമ്മദിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഇര്‍വിങ് നഗരസഭയില്‍ നിന്ന് ഒരുകോടിയും സ്‌കൂള്‍ അധികൃതരില്‍ നിന്ന് 50 ലക്ഷവും ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അധികൃതര്‍ 60 ദിവസത്തിനുള്ളില്‍ മറുപടി അറിയിച്ചില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റ് കുട്ടിക്ക് മോശം പ്രതിച്ഛായയുണ്ടാവാന്‍ കാരണമായെന്നു മുഹമ്മദിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് മകന് മാനസികപ്രശ്‌നങ്ങളുണ്ടായതായി അവര്‍ അറിയിച്ചു. പെന്‍സില്‍ ബോക്‌സുകൊണ്ടു നിര്‍മിച്ച ക്ലോക്ക് കണ്ട് അതു ബോംബാണെന്ന് അധ്യാപകര്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതു സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു അറസ്റ്റിനെക്കുറിച്ച് പോലിസ് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it