Kottayam Local

ക്ലീന്‍ വേമ്പനാട് പദ്ധതിക്ക് തുടക്കമായി



വൈക്കം: കുട്ടനാടിന്റെ ജലനിധിയായ വേമ്പനാട്ട് കായലിനെ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്ലീന്‍ വേമ്പനാട് പദ്ധതിക്ക് തുടക്കമായി. വേമ്പനാട്ട് കായലിന്റെ വെച്ചൂര്‍ പുത്തന്‍ കായലിനു കിഴക്കുവശം ചീപ്പുങ്കല്‍ മുതല്‍ വെച്ചൂര്‍ പള്ളി വരെയുള്ള ഭാഗമാണ് വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്ത്, വെച്ചൂര്‍ ആരോഗ്യ സംരക്ഷണ സമിതി, എമര്‍ജിങ് വൈക്കം, എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഇന്നലെ ക്ലീന്‍ ചെയ്തത്. പല ഭാഗത്തു നിന്നും ഒഴുകി വരുന്ന പ്ലാസ്റ്റിക്കും ജൈവ മലജന്യങ്ങളാലും മറ്റും നാശത്തിന്റെ വക്കിലായ വേമ്പനാട് കായലിനെ സംരക്ഷിച്ച് മല്‍സ്യസമ്പത്തും ശുദ്ധജലവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മൂന്നര കിലോമീറ്റര്‍ കായലില്‍ നിന്നുള്ള മാലിന്യം മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളിലും മറ്റും കായലില്‍ നിന്നു ശേഖരിച്ചു. അതോടൊപ്പം തീരപ്രദേശത്തെ വീടുകളില്‍ ബോധവല്‍ക്കരണവും നടത്തി. കൊതവറ സെന്റ് സേവ്യേഴ്‌സ് കോളജ്, കുമരകം എസ്എന്‍ കോളജ്, വെച്ചൂര്‍ ദേവി വിലാസം, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍എസ്എസ്, എന്‍സിസി വോളന്റിയേഴ്‌സ് ക്ലീനിങിന് നേതൃത്വം നല്‍കി. എമര്‍ജിങ് വൈക്കം പ്രവര്‍ത്തകര്‍ വൈക്കം ബീച്ചില്‍ നിന്നു ബൈക്ക് റാലിയായി കൈപ്പുഴ മുട്ടില്‍ എത്തി ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തു. റാലിയുടെ ഫഌഗ് ഓഫ് സെക്രട്ടറി അഡ്വ.എ മനാഫ് നിര്‍വഹിച്ചു. കൈപ്പുഴ മുട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉദ്ഘാടനം മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ജയന്‍, കെ എസ് ഷിബു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ നന്ദകുമാര്‍, അനില്‍ നാലുചിറ, വിനോദ്, സജീവ്, ലൈജു കുഞ്ഞുമോന്‍, അശ്വതി, മിനിമോള്‍, അഡ്വ. ജോഷി, സോജി ജോര്‍ജ്, രാജ്‌മോന്‍ ടി മാവുങ്കല്‍, റോയ് മാത്യു, ഹരി വെച്ചൂര്‍, ബസിന്‍ സി മിഖായേല്‍, വിജിത് വി നായര്‍, ഷനോജ്, ചെറിയാന്‍, മൈക്കിള്‍, ബിബിന്‍ സാഗര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it