thrissur local

ക്ലിനിക് നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍



മാള: മാളയില്‍ രോഗികളെ ചികില്‍സിക്കുന്നതിന് ക്ലിനിക് നടത്തിയ വ്യാജ ആയുര്‍വ്വേദ ഡോക്ടറെ മെഡിക്കല്‍ കൗണ്‍സില്‍ പോലിസിലേല്‍പിച്ചു. ഡോ. സൗമിന്‍ ഭൗമിക് ആണ് പിടിയിലായത്. ബി.എ.എം.എസ് ബിരുദധാരിയാണെന്ന അവകാശവാദത്തില്‍ മാളയില്‍ ഒന്നര പതിറ്റാണ്ടായി പൈല്‍സ് ക്ലിനിക്ക് നടത്തി വരികയായിരുന്നു. ഇയാള്‍ വ്യാജനാണെന്ന് ടിസി മെഡിക്കല്‍ കൗണ്‍സിലില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. രജിസ്ട്രാര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഹാജരാക്കുവാന്‍ ഇയാളോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുമുള്ളതായിരുന്നു ഹാജരാക്കിയ രജിസ്‌ട്രേഷന്‍. രജിസ്ടാര്‍ അത് അവിടുത്തെ കൗണ്‍സിലിനു വെരിഫിക്കേഷന് അയച്ചു. ഇങ്ങനെ ഒരാള്‍ രജിസ്റ്റര്‍ ചെയ്തിട്ടിട്ടില്ലെന്നു മറുപടി വന്നു. തുടര്‍ന്ന് ബി എ എം എസ് ബിരുദ സര്‍ട്ടിഫിക്കറ്റും ഡിഗ്രിക്കു പഠിച്ചിട്ടുണ്ടെന്നതിന്റെ മുഴുവന്‍ രേഖകളുമായി രണ്ടു ദിവസം മുന്‍പ് ചേര്‍ന്ന ടി സി മെഡിക്കല്‍ കൗണ്‍സില്‍ മീറ്റിംഗിനു മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ മറ്റാരുടെയോ ബി എ എം എസ് സര്‍ട്ടിഫിക്കറ്റില്‍ ഇയാള്‍ പേരു തിരുത്തി എഴുതിച്ചേര്‍ത്തിരിക്കുകയായിരുന്നെന്നു മനസ്സിലായി. ഇയാളോട് പുറത്തു നില്‍്ക്കാന്‍ ആവശ്യപ്പെട്ട ശേഷം കൗണ്‍സില്‍ ചര്‍ച്ച ചെയ്തു പോലിസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. രജിസ്ട്രാര്‍ രഹസ്യമായി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലേക്കു ഫോണ്‍ ചെയ്തു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.കടയടപ്പ് സമരത്തെ പിന്തുണയ്ക്കുംതൃശ്ശൂര്‍: വ്യാപരമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നവംബര്‍ ഒന്നിന് ആഹ്വാനം ചെയ്തിട്ടുളള കടയടപ്പ് സമരത്തേയും പ്രക്ഷോഭപരിപാടികളെയും പിന്തുണക്കുവാന്‍ ടെനന്റസ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി  യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി എ ഹസന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it