ക്ലിനിക്കിലെ വെടിവയ്പ്; നടുക്കം മാറാതെ കാലഫോര്‍ണിയ

വാഷിങ്ടണ്‍: സാന്‍ ബെര്‍നാര്‍ഡിനോ നഗരത്തില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ആഘാതത്തില്‍ നിന്നു മുക്തമാവാതെ കാലഫോര്‍ണിയ. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മെഴുകുതിരി തെളിയിക്കാന്‍ ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആയിരങ്ങളാണ് ഒത്തുകൂടിയത്. അപകടസ്ഥലത്തെ രംഗങ്ങള്‍ ഹൃദയഭേദകവും വിവരണാതീതവുമായിരുന്നുവെന്ന് സ്ഥലത്ത് ആദ്യമെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്ഥാപനത്തിലേക്ക് ഇരച്ചെത്തിയ മൂന്നംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തിലെ ദമ്പതികളായ സയിദ് റിസ്‌വാന്‍ ഫാറൂഖും തശ്ഫീന്‍ ഫാറൂഖും പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരുടെ വീട്ടില്‍നിന്നു ബോംബുകളും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ആക്രമണത്തിനു പിന്നിലെ പ്രേരണ എന്തെന്ന് വ്യക്തമല്ല. സംഭവസമയം ഹാളില്‍ 80ഓളം പേര്‍ ഉണ്ടായിരുന്നു. 50ലധികം പേരെ തങ്ങള്‍ രക്ഷപ്പെടുത്തിയതായും പോലിസ് മേധാവി മൈക്ക് മാഡന്‍ അറിയിച്ചു. 21 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുകള്‍ നഗരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it