Flash News

ക്ലാസ് മുറിയിലേക്ക് കാര്‍ ഇടിച്ചുകയറി ; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു



കാന്‍ബറ: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ക്ലാസ് മുറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബാന്‍ക്‌സ്യ റോഡ് പബ്ലിക് സ്‌കൂൡലാണ് അപകടം. മൂന്നു വിദ്യാര്‍ഥിനികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടക്കുമ്പോള്‍ 19 കുട്ടികളാണ് ക്ലാസില്‍ ഉണ്ടായിരുന്നത്. അപകടം വരുത്തിയ കാര്‍ ഓടിച്ച 52കാരിയായ സ്ത്രീയെ പോലിസ് കസ്റ്റഡിയിലെടുത്തു. അപകടം മനപ്പൂര്‍വമായിരുന്നെന്നു കരുതുന്നില്ലെന്നു പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it