ക്ലാസ് മുറികളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നു കോടതി

ന്യൂഡല്‍ഹി: ക്ലാസ് മുറികളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ക്ലാസ് മുറികളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതു കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന വാദം ഹൈക്കോടതി തള്ളി. ക്ലാസ്മുറികള്‍ക്കകത്തു സ്വകാര്യമായി ഒന്നും തന്നെയില്ലെന്നും അതിനാല്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതു സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായി കാണാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
ക്ലാസ് മുറികളില്‍ 1.4 ലക്ഷം സിസി ടിവി കാമറകള്‍ സ്ഥാപിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഡാനിയല്‍ ജോര്‍ജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. കാമറകള്‍ വാങ്ങുന്നത് മരവിപ്പിക്കാന്‍ കോടതി ഉത്തരവിടണമെന്നു ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ജയ് ദഹദ്രായ് ആവശ്യപ്പെട്ടു. എന്നാല്‍, കോടതി അതെല്ലാം തള്ളി. സുപ്രിംകോടതി പോലും കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ സിസി ടിവി കാമറകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it