ernakulam local

ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ പോലിസ്

മട്ടാഞ്ചേരി: ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ പോലിസ് സ്‌കൂളുകളുമായി കൈകോര്‍ക്കുന്നു. മട്ടാഞ്ചേരി സബ് ഡിവിഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഹാര്‍ബര്‍ എസ്‌ഐ സാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏഴ് വിദ്യാര്‍ഥികളെ പിടികൂടി.
ഐലന്റിലെ കായലരികത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ പോലിസിനെ കണ്ട് ഓടി. സമീപത്തെ പെട്ടിക്കടയുടെ പുറകില്‍ ഒളിച്ചിരിക്കുന്നതിനിടയിലാണ് ഇവരെ പോലിസ് പിടികൂടി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഇവര്‍ യുനിഫോം ബാഗിനുള്ളിലാക്കി സിനിമ കാണുന്നതിനാണ് സ്‌കൂളില്‍ കയറാതെ കറങ്ങി നടന്നത്.
മാതാപിതാക്കളെ വിളിച്ച് വരുത്തി വിദ്യാര്‍ഥികളെ അവരോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടികളാണ് കൂടുതലായും യുനിഫോം ബാഗിനുള്ളിലാക്കി സാധാരണ വേഷത്തില്‍ കറങ്ങി നടക്കുന്നതും മുഖം മറച്ച് കൊണ്ട് ബൈക്കില്‍ കറങ്ങി നടക്കുന്നതെന്നും എസ്‌ഐ സാജന്‍ ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it