Flash News

ക്ലാസിക് പോരില്‍ ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ ഫൈനലില്‍

ക്ലാസിക് പോരില്‍ ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ ഫൈനലില്‍
X


റോം: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ക്ലാസിക് സെമി ഫൈനലില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാലിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 7-6, 6-3.ടെന്നിസ് ലോകത്തെ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള ആവേശ മല്‍സരമായിരുന്നു സെമിയില്‍ അരങ്ങേറിയത്.  ആദ്യ സെറ്റില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തെങ്കിലും 7-6ന് സെറ്റ് നദാല്‍ സ്വന്തമാക്കി. ആദ്യ സെറ്റ് നേടിയ ആത്മവിശ്വാസത്തില്‍ രണ്ടാം സെറ്റിനിറങ്ങിയ നദാലിന് മുന്നില്‍ ജോക്കോവിച്ച് പൊരുതാന്‍പോലുമാവാതെ 6-3 എന്ന സ്‌കോറിന് കീഴടങ്ങുകയായിരുന്നു. എറ്റിപി റാങ്കിങില്‍ നദാല്‍ രണ്ടാം സ്ഥാനത്തും ജോക്കോവിച്ച് 18ാം സ്ഥാനത്തുമാണ്.മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ജോഫിനെ തകര്‍ത്ത് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെര്‍വ് സെമിയിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 2-1ന് സെര്‍വ് വിജയിക്കുകയായിരുന്നു. സ്‌കോര്‍ 6-4, 3-6, 6-3.
Next Story

RELATED STORIES

Share it