ക്ലാസിക് ടൈ

ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടിലെ സൂപ്പര്‍ ക്ലാസിക്കില്‍ ചിരവൈരികളായ അര്‍ജന്റീനയും ബ്രസീ ലും സമനിലയില്‍ പോരാട്ടമവസാനിപ്പിച്ചു. ലാറ്റിമേരിക്കന്‍ മേഖലാ റൗണ്ടില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു. മറ്റൊരു യോഗ്യതാ മല്‍സരത്തില്‍ പെറു 1-0നു പരാഗ്വേയെ കീഴടക്കി.
ബ്രസീലിനെതിരായ സമനിലയോടെ യോഗ്യതാറൗണ്ടില്‍ ആദ്യ ജയത്തിനായുള്ള അര്‍ജന്റീനയുടെ കാത്തിരിപ്പ് നീളുകയാണ്. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോല്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമടക്കം രണ്ടു പോയിന്റ് മാ ത്രം നേടി 10 ടീമുകളുടെ പട്ടികയില്‍ ഒമ്പതാമതാണ് അര്‍ജന്റീന. എന്നാല്‍ ഓ രോ ജയവും സമനിലയും തോല്‍വിയുമുള്‍പ്പെടെ നാലു പോയിന്റുള്ള ബ്രസീല്‍ നാലാംസ്ഥാനത്താണ്.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയെക്കൂടാതെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ സെര്‍ജിയോ അഗ്വേറോ, കാര്‍ലോസ് ടെവസ് എന്നിവര്‍ പരിക്കിനെത്തുടര്‍ന്നു കളിക്കാതിരുന്നിട്ടും സ്വന്തം കാണികള്‍ക്കു മുന്നില്‍ ബ്രസീലിനെ വിറപ്പിക്കുന്ന കളിയാണ് അര്‍ജന്റീന കാഴ്ചവച്ചത്. ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പം നില്‍ക്കുമായിരുന്നു.
കാണികളെ ഹരം കൊള്ളിച്ച പോരാട്ടത്തില്‍ 34ാം മിനിറ്റില്‍ എസെക്വില്‍ ലവേസിയിലൂടെ അര്‍ജന്റീനയാണ് ആദ്യം ലീഡ് നേടിയത്. 58ാം മിനിറ്റില്‍ ലൂക്കാസ് ലിമയുടെ ഗോളില്‍ ബ്രസീല്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
സമനില ഗോള്‍ നേടുന്നതുവരെ കളിയില്‍ അര്‍ജന്റീനയുടെ സര്‍വാധിപത്യമാണ് കണ്ട ത്. ഇരുവിങുകളിലൂടെയും നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി അര്‍ജന്റീന ബ്രസീലിനെ സമ്മര്‍ദ്ദത്തിലാക്കി.
സമനില ഗോള്‍ കണ്ടെത്തിയ ശേഷമാണ് ബ്രസീ ല്‍ മല്‍സരത്തിലേക്കു തിരിച്ചുവന്നത്. അവസാന മിനിറ്റുകളില്‍ അര്‍ജന്റീനയ്ക്കു വിജയഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴാക്കുകയായിരു ന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാല്‍ മെസ്സിയുടെ അഭാവത്തില്‍ എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ അമരക്കാരനാവുന്നതാണ് കണ്ടത്.
Next Story

RELATED STORIES

Share it