Flash News

ക്ലാറ്റ് പുനപരീക്ഷയില്ല: വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കും

ക്ലാറ്റ് പുനപരീക്ഷയില്ല:  വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കും
X
ന്യൂഡല്‍ഹി: മേയ് 13ന് നടന്ന ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷയില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സമയം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സമാശ്വാസമായി അധിക മാര്‍ക്ക് നല്‍കണമെന്ന് സുപ്രിം കോടതി. ഓണ്‍ലൈനായി നടത്തിയ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാങ്കേതിക തകരാര്‍ കാരണം വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് കാണിച്ച് 4000ത്തോളം വിദ്യാര്‍ഥികള്‍ കോടതിയി സമീപിച്ചിരുന്നു.



ഇതില്‍ 400ഓളം വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ അധിക മാര്‍ക് ലഭിക്കാനുള്ള യോഗ്യതയുള്ളതായി കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യുയു ലളിത്, ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് പരാതികള്‍ പരിഗണിച്ചത്. ഈവര്‍ഷത്തെ ക്ലാറ്റ് പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ പരീക്ഷ റദ്ദാക്കേണ്ടെന്നും പുന പരീക്ഷ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it