Flash News

ക്ലബ് ഫുട്‌ബോളില്‍ വീണ്ടും കളിയാരവം

ക്ലബ് ഫുട്‌ബോളില്‍ വീണ്ടും കളിയാരവം
X


പ്രീമിയര്‍ ലീഗ്
ക്രിസ്റ്റല്‍ പാലസ് ഃലിവര്‍പൂള്‍ (വൈകീട്ട് 5, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി1)
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഃ സ്വാന്‍സി (രാത്രി 7.30, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി1)
മാസ്റ്റര്‍ സിറ്റി ഃ എവര്‍ട്ടന്‍ (രാത്രി 10, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി1)

സ്പാനിഷ് ലീഗ്
റയല്‍ മാഡ്രിഡ് ഃ ലാസ് പല്‍മാസ് (രാത്രി 10, സോണി ടെന്‍ 2)
ബാഴ്‌സലോണ ഃ സെവിയ്യ(രാത്രി 12.15, സോണി ടെന്‍ 2)


ലണ്ടന്‍/ മാഡ്രിഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ ആവേശം കെട്ടടങ്ങിയപ്പോള്‍ ക്ലബ് ഫുട്‌ബോളില്‍ വീണ്ടും കളിയാരവം. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ഇന്ന് ബൂട്ടണിയുമ്പോള്‍ സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഇന്നിറങ്ങും.

കിരീടത്തോടടുത്ത് മാ. സിറ്റി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം എന്ന സ്വപ്‌ന നേട്ടത്തിനോടടുത്താണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുള്ളത്. ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ എവര്‍ട്ടനാണ് സിറ്റിക്കെതിരാളികളായുള്ളത്. നിലവില്‍ 30 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റുമായി പട്ടികയുടെ തലപ്പത്താണ് സിറ്റി. ലീഗില്‍ എട്ടു മല്‍സരങ്ങള്‍ മാത്രം അവശേഷിക്കെ രണ്ട് മല്‍സരം കൂടി വിജയിച്ചാല്‍ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. അടുത്ത രണ്ട് മല്‍സരങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ആറ് മല്‍സരങ്ങള്‍ ബാക്കിയാക്കി പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ടീമെന്ന പുത്തന്‍ റെക്കോഡും സിറ്റിക്കൊപ്പം നില്‍ക്കും. അഞ്ച് മല്‍സരങ്ങള്‍ ബാക്കി നിര്‍ത്തി കിരീടമുറപ്പിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഇൗ റെക്കോഡില്‍ മുന്നിലുള്ളത്.  പ്രീമിയര്‍ ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂളും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും. മുഹമ്മദ് സലാഹിന്റെ മിന്നും ഫോമില്‍ പ്രതീക്ഷയര്‍പ്പിച്ച് ബൂട്ടണിയുന്ന ചെമ്പട 63 പോയിന്റുകളുമായി പട്ടികയിലെ മൂന്നാം സ്ഥാനത്താണ്. തുടര്‍ജയങ്ങളോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനുറച്ചാവും ജര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്‍മാര്‍ ഇന്ന് ബൂട്ടണിയുന്നത്. അതേ സമയം ജോസ് മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളികള്‍ സ്വാന്‍സിയാണ്. മൂന്നും നാലും സ്ഥാനക്കാരുമായി നേരിയ പോയിന്റ് വ്യത്യാസം മാത്രമുള്ളതിനാല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ യുനൈറ്റഡിന് ജയിച്ചേ മതിയാവു.

ബാഴ്‌സയും റയലും കളത്തില്‍
സ്പാനിഷ് ലീഗില്‍ കപ്പിനോടടുത്തുനില്‍ക്കുന്ന ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളികള്‍ സെവിയ്യയാണ്. 29 മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ 75 പോയിന്റുകളുമായി ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്പാദ്യം 64 പോയിന്റുമാണ്. അതേ സമയം നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് തരം താഴ്ത്തല്‍ ഭീഷണി നേരിട്ട് 18ാം സ്ഥാനത്ത് നില്‍ക്കുന്ന ലാസ് പല്‍മാസിനെയാണ് ഇന്ന് നേരിടുന്നത്.
Next Story

RELATED STORIES

Share it