Flash News

ക്രൈസ്തവ സഭകള്‍ വന്‍തോതില്‍ വൈന്‍ ഉല്‍പാദിപ്പിക്കുന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടുന്ന ക്രൈസ്തവ സഭകള്‍ വന്‍തോതില്‍ വൈന്‍ ഉല്‍പാദിപ്പിക്കുന്നുവെന്ന് റിപോര്‍ട്ട്. വിവിധ ജില്ലകളിലായി 95,412 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാന്‍ വിവിധ സഭകള്‍ക്ക് നിലവില്‍ എക്‌സൈസ് ലൈസന്‍സുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. ഇതിനു പുറമേയാണ് വൈന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഭാ നേതൃത്വം എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയത്. കള്ളിനേക്കാള്‍ വീര്യമുള്ള വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന് അനുമതിക്കായി നെട്ടോട്ടമോടുന്ന സഭാ നേതൃത്വം മദ്യനിരോധനം ആവശ്യപ്പെട്ട് ഇന്നലെയും നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തിയെന്നതും ശ്രദ്ധേയമാണ്. അതേസമയം, സഭ ഉല്‍പാദിപ്പിക്കുന്നത് വീര്യമില്ലാത്ത വൈനാണെന്നാണ് ഇക്കാര്യത്തില്‍ സഭകളുടെ വിശദീകരണം. എക്‌സൈസ് നിയമത്തിലെ കൊച്ചിന്‍ മാസ് വൈന്‍ റൂള്‍സ് പ്രകാരമുള്ള വൈന്‍ ഉല്‍പാദനമാണ് നടത്തുന്നത്. ഇത് കുര്‍ബാന ആവശ്യത്തിനുള്ളതാണെന്നും വീര്യമില്ലാത്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, ഒരു ലക്ഷം ലിറ്ററിനടുത്ത് വീഞ്ഞുല്‍പാദനം നടന്നിട്ടും അധികം ഉല്‍പാദനത്തിനുള്ള അനുമതി ആവശ്യപ്പെട്ട് സഭാനേതൃത്വം എക്‌സൈസ് വകുപ്പിനെ സമീപിച്ചുവെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അപേക്ഷയിലെ അളവും പുരോഹിതരുടെ എണ്ണവും തമ്മില്‍ ഒത്തുപോവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് വകുപ്പ് അനുമതി നിഷേധിച്ചത്.
Next Story

RELATED STORIES

Share it