ക്രൈസ്തവ-ഇസ്‌ലാമിക ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം കൈവരിക്കാനാവൂ: മാര്‍പാപ്പ

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമിക സായുധസംഘങ്ങളുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ക്രൈസ്തവ-ഇസ്‌ലാമിക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷത്തെ ന്യായീകരിക്കാന്‍ ആരും മതത്തെ ഉപയോഗിക്കരുത്. മതനേതാക്കള്‍ സമാധാനത്തിന്റെ വാഹകരാവണം. കെനിയയില്‍ മുസ്‌ലിം-ക്രൈസ്തവ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയിലെ സര്‍വകലാശാലാ കാംപസില്‍ 10ലക്ഷത്തിലധികം പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കും. ആദ്യമായി ആഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പ ഇന്ന് ഉഗാണ്ടയിലേക്കു തിരിക്കും.
Next Story

RELATED STORIES

Share it