Second edit

ക്രൂരതയുടെ സംസ്‌കാരം

ഹിംസാത്മകമായ ഒരാചാരം, അതു നൂറ്റാണ്ടുകളായി നടന്നുവരുന്ന സാംസ്‌കാരിക പാരമ്പര്യമാണെന്ന കാരണത്താല്‍ തുടരാന്‍ അനുവദിക്കാമോ? തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് എന്ന പേരില്‍ അരങ്ങേറുന്ന കാളപ്പോര് മല്‍സരങ്ങള്‍ ഉയര്‍ത്തുന്നത് ഈ ചോദ്യമാണ്. കൊയ്ത്തുകാലമായാല്‍ മാട്ടുപ്പൊങ്കലില്‍ നടക്കാറുള്ള ജെല്ലിക്കെട്ടിന് 1,500 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. പുരാതനകാലത്ത് പോരില്‍ കാളയെ ജയിക്കുന്ന വീരന് ഗ്രാമത്തിലെ ഏറ്റവും വലിയ സുന്ദരി സ്വന്തമാവുമായിരുന്നു. പോര്‍ക്കാളയുടെ കൊമ്പുകളില്‍ കിഴികെട്ടിവച്ച സ്വര്‍ണം-വെള്ളി നാണയങ്ങളും കിട്ടും. എംജിആര്‍ മുതല്‍ രജനീകാന്ത് വരെ പല മെഗാ സ്റ്റാറുകളും സിനിമയില്‍ ധീരന്മാരായത് ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാണ്.
എന്നാല്‍, 2014ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിക്കുകയുണ്ടായി. ഈ മൃഗയാവിനോദത്തിന് സാധുത നല്‍കുന്ന സംസ്ഥാന നിയമം മരവിപ്പിച്ചിട്ടുമുണ്ട്. പോര്‍ക്കാളയ്ക്ക് വീറും വാശിയുമുണ്ടാക്കാന്‍ അന്നപാനീയങ്ങള്‍ നല്‍കാതിരിക്കുക, നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുക, കണ്ണുകളില്‍ രാസപദാര്‍ഥങ്ങള്‍ വിതറുക, ചെവി മുറിക്കുക തുടങ്ങിയ ഹീനകൃത്യങ്ങള്‍ സാധാരണമാണെന്ന ജന്തുക്ഷേമബോര്‍ഡിന്റെ റിപോര്‍ട്ടിന്റെ വെളിച്ചത്തിലാണ് നിരോധനം.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സുപ്രിംകോടതി നിരോധനം നീക്കിക്കിട്ടാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it