kozhikode local

ക്രീമിലെയര്‍ പരിധി 8 ലക്ഷം: സംസ്ഥാന സര്‍ക്കാര്‍ നടപടി വേഗത്തിലാക്കണം

കോഴിക്കോട്: ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയുള്ള കേന്ദ്ര ഉത്തരവ്, സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍  നിയമപരമായ സംവരണം നല്‍കണമെന്നും എസ്‌കെഎസ്എസ്എഫ്  യോഗം ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് നിലവില്‍ 6 ലക്ഷം രൂപയായ പിന്നോക്ക മേല്‍ത്തട്ട് പരിധി വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ വിശേഷ സാഹചര്യത്തില്‍ നടപടി ത്വരിതപ്പെടുത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ പക്ഷേ, ഉത്തരവ് വന്ന് 3 മാസത്തിന് ശേഷവും യാതൊരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് എട്ട് ലക്ഷം പരിധി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. കോഴ്‌സ് സംവരണം, ജോലി പ്രവേശനം, സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ബാധകമാകുന്ന വരുമാന പരിധി ഉയര്‍ത്തിയുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്താതെ നടപ്പിലാക്കണം. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട്  ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി,സഹീര്‍ പാപ്പിനിശ്ശേരി, സത്താര്‍ പന്തലൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it