Flash News

ക്രീമിലെയര്‍ പരിധി: സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനുള്ള ക്രീമിലെയര്‍ പരിധി എട്ടുലക്ഷം രൂപയായി ഉയര്‍ത്തിയ കേന്ദ്ര തീരുമാനം നടപ്പാക്കാതിരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. പിണറായി സര്‍ക്കാര്‍ തുടരുന്ന സംവരണവിരുദ്ധ നീക്കത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ ഭരണഘടനാപരമായി 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ സംവരണം ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. സംവരണം അട്ടിമറിക്കാന്‍ ഒരുവിഭാഗം കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നിലവില്‍വന്ന കെഎഎസിലും സംവരണ വിരുദ്ധനീക്കം നടത്തുന്നത്. ഇതിനു പുറമെയാണ് ക്രീമിലെയര്‍ പരിധി ആറുലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഭൂരിഭാഗം സംസ്ഥാനങ്ങളും മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയ കേന്ദ്ര തീരുമാനം നടപ്പാക്കുമ്പോഴാണ് കേരളം ഇത്തരം നിലപാടെടുക്കുന്നത്. ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ക്ക് ഉദ്യോഗ സംവരണത്തിലും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നരിക്കെയാണ് സര്‍ക്കാരിന്റെ സംവരണ വിരുദ്ധ നീക്കം. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
Next Story

RELATED STORIES

Share it