ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; ഗോളില്‍ ആറാടി റയല്‍

മാഡ്രിഡ്: പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാ നോ റൊണാള്‍ഡോ ഹാട്രിക്കുമായി കസറിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഗോളി ല്‍ ആറാടി.
22ാം റൗണ്ട് മല്‍സരത്തില്‍ എസ്പാന്യോളിനെയാണ് റയല്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കു നാണംകെടുത്തിയത്. 12, 45,82 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയുടെ ഹാട്രിക് നേട്ടം.
കരീം ബെന്‍സെമ ഒരു തവണ വലകുലുക്കിയപ്പോള്‍ ശേഷിച്ച രണ്ടു ഗോളും എസ്പാന്യോള്‍ താരങ്ങളുടെ സംഭാവനയായിരുന്നു. പാപ കൗലി ദിയോപും ഓസ്‌കര്‍ ഡ്യുറാറ്റെയുമാണ് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത്. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള അകലം റയല്‍ നാലു പോയിന്റാക്കി കുറച്ചു. ബാഴ്‌സയ്ക്ക് 51ഉം മൂന്നാമതുള്ള റയലിന് 47ഉം പോയിന്റാണുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 3-1ന് ലെവന്റെയെയും ഗിജോണ്‍ 1-0ന് വലന്‍സിയയെയും ലാസ് പാല്‍മസ് 2-1ന് സെല്‍റ്റാവിഗോയെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it