Flash News

ക്രിസ്റ്റഫര്‍ റേയെ എഫ് ബിഐ മേധാവിയായി നാമനിര്‍ദേശം ചെയ്തു



വാഷിങ്ടണ്‍: പുതിയ എഫ്ബിഐ ഡയറക്ടറായി അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ എ റേയെ നാമനിര്‍ദേശം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജെയിംസ് കോമിയെ കഴിഞ്ഞ മാസം പുറത്താക്കിയതിനെതുടര്‍ന്നു പദവി ഒഴിഞ്ഞുകിടക്കുകയാണ്. 2003 മുതല്‍ 2005 വരെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി റേ സേവനമനുഷ്ഠിച്ചിരുന്നു.അതേസമയം, അമേരിക്കന്‍ പ്രസിഡന്റിനെ തനിച്ചാക്കാന്‍ ആഗ്രഹമില്ലെന്ന് പുറത്താക്കപ്പെട്ട എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോട് പറഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച യുഎസ് സെനറ്റിലാണ് മുന്‍ എഫ്ബിഐ മേധാവിയുടെ പ്രതികരണമുണ്ടായത്. യുഎസ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് കോമിയുടെ പ്രസ്താവനയെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം, അറ്റോര്‍ണി ജനറല്‍ ജെഫ് രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. റഷ്യന്‍ ബന്ധത്തില്‍ അന്വേഷണം ശക്തമായതോടെ അറ്റോര്‍ണി ജനറലും ട്രംപും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതായും ജെഫിന്റെ രാജി സ്വീകരിക്കാന്‍ ട്രംപ് തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it