palakkad local

ക്രിസ്മസ് വിപണിയില്‍ സിനിമാ പേരുകളിലും എല്‍ഇഡിയിലും നക്ഷത്ര തിളക്കം

ആനക്കര: ദേവാലയങ്ങളും വീടുകളും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വിപണിയില്‍ നക്ഷത്രത്തിളക്കം. ബഹുവര്‍ണങ്ങളിലുള്ള നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ നിരന്നുകഴിഞ്ഞു. ഇത്തവണ നാല്‍പതിലേറെ വ്യത്യസ്ത മോഡലുകളാണ് വിപണയിലുള്ളത്.
കഴിഞ്ഞ ദിവസം മുതല്‍തന്നെ വിപണിയില്‍ നക്ഷത്രങ്ങളുടെ വില്‍പന സജീവമാണെന്ന് വ്യാപാരി പറയുന്നു. സിനിമാപ്പേരുകളിലാണ് ഇക്കുറിയും നക്ഷത്രങ്ങള്‍ വിപണിയിലെത്തിയത്.
2014ല്‍ 'പ്രേമം'സിനിമയുടെ പേരിലാണ് നക്ഷത്രതരംഗം ഉണ്ടായതെങ്കില്‍ ഇക്കുറിയത് 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയുടെ പേരിലാണ്. ഇടത്തരം നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. 70 മുതല്‍ 180 രൂപവരെയാണ് വില. എല്‍ഇഡി വിളക്കുകള്‍ ഉള്ളവയ്ക്ക് 500 രൂപവരെ വിലയുണ്ട്.
പുതിയ മോഡല്‍ ക്രിസ്മസ് ട്രീക്ക് 800 മുതല്‍ 1000 രൂപവരെ വിലയുണ്ട്. ഇതിലെ അലങ്കാരവിളക്കുകള്‍ എല്‍ഇഡിയാണ്.
വര്‍ഷങ്ങളോളം കേടുകൂടാതെയിരിക്കുന്നതിനാല്‍ വില്‍്പനയില്‍ എല്‍ഇഡി നക്ഷത്രങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇടത്തരം കുടുംബങ്ങള്‍ക്കടക്കം വാങ്ങാവുന്ന രീതിയില്‍ 150 മുതല്‍ 1500 രൂപവരെ വിലയുള്ള വിവിധയിനം പുല്‍ക്കൂടുകളും വിപണിയിലുണ്ട്.
ക്രിസ്മസ് നാളുകളില്‍ വീടുകളുടെ മുന്‍പില്‍ നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുമെന്നതിനാല്‍ വരുംദിവസങ്ങള്‍ നക്ഷത്രവിപണി കൂടുതല്‍ സജീവമാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it