kozhikode local

ക്രിസ്തുമസ് ദിനത്തില്‍ കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തീപിടുത്തം

മുക്കം: മലയോരത്തെ പുരാതന ക്രിസ്റ്റ്യന്‍ പള്ളിയായ കൂടരഞ്ഞി സെന്റ് സെബാസറ്റിയന്‍സ് പള്ളിയില്‍ ക്രിസ്തുമസ് ദിനത്തില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത് .അള്‍ത്താരയുടെ വലതു ഭാഗത്തായി പ്രതിഷ്ഠിച്ച വിശുദ്ധ സെബസ്ത്യനോസിന്റേയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റേയും തിരുരൂപങ്ങള്‍ കത്തിനശിച്ചു.
ഫൈബര്‍ കസേരകളും മേശകളും ആസ്പ റ്റോസ് ഷീറ്റുകളും കത്തിനശിച്ചു. പള്ളിയിലുള്ളവര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് തീപ്പിടുത്തമുണ്ടായത്. സമീപത്തെ സ്‌ക്കൂളിലെ എന്‍എസ്എസ് ക്യാമ്പിലെ വിദ്യാര്‍ത്ഥികളാണ് തീ ആദ്യം കണ്ടത്. ഇവിടത്തെ ഒരു അധ്യപകന്‍ പള്ളിമണിയടിച്ച് ആളുകളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മുക്കം ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താമരശ്ശേരി രൂപതയ്ക്ക് കീഴിലെ പുരാതന പള്ളിയാണിത്. പളളി വികാരിയുടെ പരാതിയില്‍ താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.കാരണം കണ്ടെത്താനായിട്ടില്ല. തീപിടുത്തത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് പള്ളി വികാരി ഫാ.ജോസഫ് തേക്കുംകാട്ടില്‍ പരാതിയില്‍ ആവശ്യപ്പെട്ടു. താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ,മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it