ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് തീവ്രവാദ പ്രസ്ഥാനങ്ങളില്‍ എത്തിയത് ഞെട്ടിക്കുന്നു:കെസിബിസി

കൊച്ചി: ക്രൈസ്തവരായ യുവതി- യുവാക്കള്‍ ക്രിസ്തീയ വിശ്വാസത്തോട് വിടപറഞ്ഞ് തീവ്രവാദപ്രസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). ഇത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണെന്നും കെസിബിസിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.പരിഹാര മാര്‍ഗം കണ്ടെത്താന്‍ കര്‍മപദ്ധതികള്‍ രൂപീകരിക്കാന്‍ കേരളത്തിലെ 32 രൂപതകളും ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. കേരള സഭയില്‍ യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് കേരള കത്തോലിക്ക മെത്രാന്‍സമിതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ ലോണ്‍ മൂലവും തൊഴിലില്ലായ്മ മൂലവും നട്ടംതിരിയുന്ന യുവജനങ്ങളുടെ എണ്ണം പെരുകുകയാണ്. ലഹരിക്കും അസന്മാര്‍ഗിതയ്ക്കും അടിമകളാവുന്നവരിലും  ജയിലുകളില്‍ കഴിയുന്നവരിലും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നവരിലും നല്ലൊരു പങ്കും യുവജനങ്ങളാണെന്നതിലും സംശയമില്ല. സഭയുടെയും സമൂഹത്തിന്റെയും യുവജനങ്ങളോടുള്ള ഉത്തരവാദിത്തം മറ്റേതു കാലഘട്ടത്തെക്കാളും വര്‍ധിച്ചുവെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ സംയുക്തമായി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it