Flash News

ക്രിമിനല്‍ കേസ് വിചാരണയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ; അമിക്കസ് ക്യൂറികളെ നിയമിച്ചു



ന്യൂഡല്‍ഹി:  ക്രിമിനല്‍  വിചാരണകള്‍ക്ക് എകീകൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതിന് മുതിര്‍ന്ന അഭിഭാഷകരായ സിദ്ധാര്‍ഥ് ലുത്ഹാറ, ആര്‍ ബസന്ത് എന്നിവരെ അമിക്കസ് ക്യൂറിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) നിയമിച്ചു. ജസ്റ്റിസുമാരായ എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.  ക്രിമിനല്‍ വിചാരണകളില്‍  അപര്യാപ്തതകളും പോരായ്മകളുമുണ്ടെന്ന് ആര്‍ ബസന്ത് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രിംകോടതി വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ കൊലപാതക കേസുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് ആര്‍  ബസന്ത് ക്രിമിനല്‍ കേസുകളില്‍  ചില പൊതു അപര്യാപതതകളും പോരായ്മകളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. കേസില്‍ അടുത്ത മാസം 12ന് വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it