'ക്രിമിനല്‍ കേസ് പ്രതിയുടെ ശിക്ഷഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടി ഹൈക്കോടതി കശക്കിയെറിഞ്ഞു'

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീതിരഹിതമായ നടപടി ഹൈക്കോടതി കശക്കിയെറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം കഠിനതടവിനും 1000 രൂപ പിഴയൊടുക്കലിനും ശിക്ഷിക്കപ്പെട്ട ഡേവിഡ് ഡാലി എന്നയാളുടെ ശിക്ഷയാണ് പിഴ മാത്രം ഒടുക്കിക്കൊണ്ട് മുഖ്യമന്ത്രി ഒഴിവാക്കിക്കൊടുത്തത്. സുപ്രിംകോടതി വരെ ശരിവച്ചതായിരുന്നു ശിക്ഷാവിധി. ഇത് ഒഴിവാക്കാനുള്ള ശുപാര്‍ശ നിയമവകുപ്പ് സെക്രട്ടറിയെയും പോലിസ് മേധാവിയെയും സ്വാധീനിച്ച് ഉമ്മന്‍ചാണ്ടി തരപ്പെടുത്തിയെടുക്കുകയായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് താന്‍ നേരത്തെ പ്രസ്താവന ഇറക്കുകയും ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തതാണ്. അപ്പോഴൊക്കെ തട്ടാമുട്ടി പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കുറുക്കന്‍ മനസാക്ഷിക്കേറ്റ ശക്തമായ അടിയാണ് ഈ കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്. കള്ളത്തരങ്ങളും ദുഷ്‌ചെയ്തികളും കാട്ടുന്നതിന്റെ പേരില്‍ കോടതികള്‍ എത്ര രൂക്ഷമായി ഇടപെട്ടാലും അതെല്ലാം തനിക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഉമ്മന്‍ചാണ്ടി നാണമില്ലാതെ നടക്കുന്നത്. ഇങ്ങനെയുള്ള ആളെപ്പറ്റി ഇനി എന്താണു പറയേണ്ടതെന്നും വിഎസ് ചോദിച്ചു.
Next Story

RELATED STORIES

Share it