Breaking News

ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ ഫഡ്‌നവിസ് ഒന്നാമന്‍, പിണറായി രണ്ടാമന്‍

ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ ഫഡ്‌നവിസ് ഒന്നാമന്‍, പിണറായി രണ്ടാമന്‍
X
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 11 കേസുകളാണ് അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 10 കേസുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.
ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും ഡെമോക്രാറ്റിക് റൈറ്റ്‌സ് പഠനം നടത്തി. രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്‍മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
177 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്‍. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വരന്‍. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it