Flash News

ക്രിമിനല്‍ക്കേസ് നേരിടുന്ന സ്ഥാനാര്‍ഥികളില്‍ മുന്നില്‍ ബിജെപി

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ 37 ശതമാനവും ക്രിമിനല്‍ക്കേസ് നടപടികള്‍ നേരിടുന്നവര്‍. തിരഞ്ഞെടുപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സര്‍ക്കാരിതരസംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ ബിജെപിയുടെ 224 സ്ഥാനാര്‍ഥികളില്‍ 83 (37 ശതമാനം) പേരും ക്രിമിനല്‍ക്കേസുള്ളവരാണ്. കോണ്‍ഗ്രസ്സാണ് രണ്ടാംസ്ഥാനത്ത്. 220 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 59 (27 ശതമാനം) പേര്‍ക്കെതിരേയാണ് ക്രിമിനല്‍ക്കേസുള്ളതെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ജനതാദള്‍ (എസ്)- 199 പേരില്‍ 41, ജനതാദള്‍ (യു)- 25 പേരില്‍ അഞ്ച്, എഎപി- 27 പേരില്‍ അഞ്ച്, സ്വതന്ത്രര്‍- 1090 പേരില്‍ 108 പേര്‍ എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളിലെ ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം. ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ച വിവിധ പാര്‍ട്ടികളിലെ 2,560 സ്ഥാനാര്‍ഥികളില്‍ 391 പേരും ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരാണ്. ഇതില്‍ 254 പേരും കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണു നടപടികള്‍ നേരിടുന്നത്. 23 പേര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്.
സ്ഥാനാര്‍ഥികളിലെ കോടിപതികളുടെ കണക്കില്‍ കോ ണ്‍ഗ്രസ്സാണു മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 207 (94 ശതമാനം) പേരും ബിജെപിയുടെ 208 (93 ശതമാനം) സ്ഥാനാര്‍ഥികളും കോടിപതികളാണ്.
Next Story

RELATED STORIES

Share it