Flash News

ക്രിമിനലുകള്‍ വ്യാജസിം കാര്‍ഡുകള്‍ സ്വന്തമാക്കുന്നെന്ന് ഗോവ ഡിജിപി



പനാജി: ഗോവയില്‍ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ ക്രിമിനലുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ ദുരുപയോഗം തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്നു സംസ്ഥാന ഡിജിപി മുക്്‌തേഷ് ചന്ദര്‍. വ്യാജരേഖകള്‍ ഹാജരാക്കി ക്രിമിനലുകള്‍ വളരെ വേഗത്തില്‍ സിംകാര്‍ഡുകള്‍ സ്വന്തമാക്കുകയാണ്. ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കര്‍ശനമായി ടെലികോം കമ്പനികള്‍ പരിശോധിക്കണം. ഗോവയില്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുക ക്രിമിനലുകള്‍ക്ക് പ്രയാസമുള്ള കാര്യമല്ലെന്നും ഡിജിപി പറഞ്ഞു.
Next Story

RELATED STORIES

Share it