'ക്രിക്കറ്റ്' സിനിമയുടെ മുഴുവന്‍ തിയേറ്റര്‍ കലക്ഷനും ദുരിതാശ്വാസനിധിയിലേക്ക്

തൃശൂര്‍: 'ക്രിക്കറ്റ്' സിനിമയുടെ മുഴുവന്‍ തിയേറ്റര്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നു നിര്‍മാതാക്കളായ സിനിമ ടെംബിള്‍ പ്രൊഡക്ഷ ന്‍സ് അറിയിച്ചു. ഈ തീരുമാനം മറ്റുള്ളവര്‍ക്ക് പ്രചോദനമാവുമെന്ന് കരുതുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഈ തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാതാക്കളെ നന്ദി അറിയിച്ചു. മഹാനായ ക്രിക്കറ്റര്‍ സചിന്‍ ടെന്‍ഡുല്‍ക്കറുടെ കായികജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മിച്ച സിനിമ തൃശൂരില്‍ പൂര്‍ത്തിയായി. നവാഗതനായ ശ്രീജിത്ത് രാജനാണ് സംവിധാനം. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
കളിസ്ഥലങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൗമാരക്കാരായ കുട്ടികള്‍ ഒരു സ്വകാര്യ സ്ഥലത്ത് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെ ന്റിന് വേണ്ടി തയ്യാറെടുക്കുന്നതും ശേഷം ഉണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. അതേസമയം കുട്ടികളുടെ മാതാപിതാക്കളുടെ വ്യത്യസ്ത ചിന്താരീതികളും കുട്ടികള്‍ക്കിടയിലേക്ക് വരുന്ന ഒരു ഐസ് കച്ചവടക്കാരന്റെ ക്രിക്കറ്റ് ജീവിതവും സചി ന്‍ ടെന്‍ഡുല്‍ക്കറിന്റെ കായികജീവിതവുമായി ബന്ധപ്പെടുത്തി പരീക്ഷണാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ക്രിക്കറ്റ്. സചിന് ആദരസൂചകമായി അണിയറക്കാര്‍ പുറത്തുവിട്ട സചിന്‍ ആന്തം ഇതിനകം ജനശ്രദ്ധ നേടി. ശ്രീജിത്ത് രാജനും ലെയ്‌സണ്‍ ജോണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.
Next Story

RELATED STORIES

Share it