Pathanamthitta local

ക്രഷറിന്റെ കിണര്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

കൊന്നപ്പാറ: ക്രഷറിലേക്ക് വ്യാവസായിക ആവശ്യത്തിലേക്ക് ജലം ഊറ്റുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ച കിണര്‍ നിര്‍മാണം പ്രദേശവാസികള്‍ തടഞ്ഞു. പയ്യനാമണ്‍ അടുകാടില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കുളം ക്രഷര്‍ യൂനിറ്റിലേക്ക്് വെള്ളം കൊണ്ടുപോകാനാവശ്യമായാണ് കിണര്‍ നിര്‍മാണം തുടങ്ങിയത്. കൊന്നപ്പാറ ചെങ്ങറമുക്കില്‍ ചെങ്കുളത്തിന്റെ അധീനതയിലെ വയലിന് സമീപം ജലനിധിയുടെ ജലവിതരണ കിണറും പമ്പിങ് യൂനിറ്റും നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്്. ഏകദേശം നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന ഈ കിണറിന് സമീപമാണ് ക്രഷര്‍ യൂനിറ്റിലേത്ത് പാറമണലും മറ്റും കഴുകാനായി വെള്ളം കടത്താനായി കിണര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഈ പ്രദേശത്ത് പത്തോളം കുടുംബങ്ങളും കിണര്‍വെള്ളത്തെ ആശ്രയിക്കുന്നവരാണ്്.  ക്രഷര്‍ യൂനിറ്റിനാവശ്യമായി കിണര്‍ നിര്‍മിച്ചാല്‍ വന്‍തോതില്‍ വെള്ളം പമ്പ് ചെയ്യുമെന്നും ഇത് പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയാനിടയാക്കുമെന്നും ജലനിധി പ്രവര്‍ത്തകര്‍ പറഞ്ഞു. കുടിവെള്ളത്തിനെന്ന് ആവശ്യം ഉന്നയിച്ചാണ് കിണര്‍ കുഴിക്കുന്നത്. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജലവിതരണ സംവിധാനം നിലവില്‍ ക്രഷറില്‍ ഉണ്ട്. വരുംമാസങ്ങളില്‍ വേനല്‍ കനക്കുന്നതിനാല്‍ ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാവും. ജലസ്രോതസുകള്‍ അമിതമായി ചൂഷണം ചെയ്യുന്ന ക്രഷര്‍ യൂനിറ്റിന്റെ നടപടിക്കെതിരെ തഹസീല്‍ദാര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it