thiruvananthapuram local

ക്രമിനല്‍ കേസുകളിലെ പ്രതികള്‍ മാരകായുധങ്ങളുമായി പിടിയില്‍

കഴക്കൂട്ടം: നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ മാരകായുധങ്ങളുമായി പിടിയില്‍. വാവറമ്പലം കാവുവിള വിജിത് ഭവനില്‍ കുഞ്ഞുമോന്‍(30), നന്നാട്ടുകാവ് പള്ളിനട കുന്നത്ത് വീട്ടില്‍ താമസം അല്‍ അമീന്‍ (22) എന്നിവരാണ് പിടിയിലായത്.
20 ഓളം കേസുകളില്‍ പ്രതിയാണ് കുഞ്ഞുമോന്‍. വാവറ അമ്പലം സ്വദേശിയായ ഒരു യുവാവിനെ ആക്രമിക്കാന്‍ ആയുധങ്ങളുമായി എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍നിന്നും രണ്ട് വാളുകളും ഇരുമ്പ് പൈപ്പുകളും പിടിച്ചെടുത്തു. ഗുണ്ടാ നേതാവായിരുന്ന മൊട്ട അനിയെയും വാവറമ്പലം സ്വദേശി ജയനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് കുഞ്ഞുമോന്‍.
മംഗലാപരും സ്വദേശി ഷിബു എന്നയാളുടെ കൈവെട്ടിയ കേസിലും കാട്ടായിക്കോണം ജനകീയ സമിതി പ്രസിഡന്റ് മറവൂപ്പാറ സുരേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പോത്തന്‍കോട് സിഐ പ്രമോദ് കൃഷ്ണന്‍, പോത്തന്‍കോട് എസ്‌ഐ എസ് ശ്രീജിത്ത്, എസ്‌ഐ സുധാകരന്‍ എഎസ്‌ഐ മാരായ നാസറുദ്ദീന്‍, കൃഷ്ണ പ്രസാദ്, പോലിസുകാരായ മനു, സനല്‍ എന്നിവരുള്‍പ്പെട്ട പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it