ക്രമസമാധാനം: ബിഹാര്‍ ഭരണ കക്ഷികള്‍ക്കിടയില്‍ വാക്‌പോര്

പട്‌ന: ബിഹാറില്‍ അടുത്തിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷികള്‍ക്കിടയില്‍ തുറന്ന പോര്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ രഘുബര്‍പ്രസാദ് സിങ് ആണ് തര്‍ക്കത്തിന് തുടക്കംകുറിച്ചത്. സര്‍ക്കാരിന്റെ നായകന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ നിതീഷ്‌കുമാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം രണ്ട് എന്‍ജിനീയര്‍മാര്‍ വെടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിങിന്റെ ആരോപണം. രഘുബര്‍പ്രസാദിന്റെ പ്രസ്താവന തള്ളി ജെഡിയു നേതാവും മുന്‍ മന്ത്രിയുമായ ശ്യാം രജക് രംഗത്തെത്തി. രഘുബര്‍പ്രസാദ് മന്ത്രിയായ കാലമായിരുന്നു ബിഹാറിന്റെ മോശപ്പെട്ട ദിനങ്ങള്‍. ക്രമസമാധാനപരിപാലനം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും ശ്യാം രജക് പറഞ്ഞു.
Next Story

RELATED STORIES

Share it