ക്യൂബന്‍ ചരിത്രസന്ദര്‍ശനത്തിന് ഒബാമ

വാഷിങ്ടണ്‍: ലാറ്റിനമേരിക്കയിലെ സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി അടുത്തയാഴ്ചകളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്നു റിപോര്‍ട്ട്. ഇതോടെ, 1928ല്‍ കാല്‍വിന്‍ കൂലിജിനു ശേഷം ദ്വീപ് രാഷ്ട്രമായ ക്യൂബ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റായി ഒബാമ ചരിത്രത്തില്‍ ഇടം പിടിക്കും.
സന്ദര്‍ശനത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി വിമര്‍ശിച്ചു. കാസ്‌ട്രോ കുടുംബം അധികാരത്തില്‍ തുടരുമ്പോള്‍ ക്യൂബ സന്ദര്‍ശിക്കുന്നത് ഉചിതമല്ലെന്നാണ് അവരുടെ പക്ഷം. അഞ്ചു ദശാബ്ദങ്ങള്‍ക്കു ശേഷം ജൂലൈയില്‍ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു. പിന്നാലെ യാത്ര, വ്യാപാര ഉപരോധങ്ങള്‍ യുഎസ് എടുത്തുകളഞ്ഞിരുന്നു.
റിപബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയും ക്യൂബന്‍ വംശജനുമായ മാര്‍ക്കോ റൂബിയോ സന്ദര്‍ശനത്തെ തെറ്റെന്നാണ് വിശേഷിപ്പിച്ചത്. ഉടന്‍ ക്യൂബ സന്ദര്‍ശിക്കുമെന്നു ഡിസംബറില്‍ സെര്‍ച്ച് എന്‍ജിനായ യാഹുവിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it