Flash News

ക്യൂബക്കെതിരായ ഉപരോധം നീക്കണം:ഒബാമ

ക്യൂബക്കെതിരായ ഉപരോധം നീക്കണം:ഒബാമ
X
obama-cuba-768x437

ഹവാന: അര നൂറ്റാണ്ടിലും ഏറെ പിന്നിട്ട ക്യൂബക്കെതിരായ ഉപരോധ നടപടികള്‍ പിന്‍വലിക്കണമെന്ന് ക്യൂബന്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ആവശ്യപ്പെട്ടു.

നീണ്ട കാലത്തെ ശത്രുതക്ക് വിരാമമിട്ടു കൊണ്ട് ക്യൂബയിലെത്തിയ ഒബാമ ക്യൂബന്‍ പ്രസിഡണ്ട് റൗള്‍ കാസ്‌ട്രോയുമായി നടത്തിയ സംയുക്ത പത്രസമ്മേളത്തിലാണ് ഇരുവരും ഈ ആവശ്യമുന്നയിച്ചത്.ഉപരോധം ക്യബന്‍ ജനതയുടെയോ അമേരിക്കന്‍ ജനതയുടേയോ താല്‍പര്യങ്ങള്‍ക്ക് ഗുണകരമല്ലെന്നു പറഞ്ഞ ഒബാമക്ക് പക്ഷേ ഉപരോധം എന്നു പിന്‍വലിക്കുമെന്നു പ്രഖ്യപിക്കാനായില്ല.  ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും അംഗീകാരം ആവശ്യമാണ് എന്നതിനാലാണിത്.
Next Story

RELATED STORIES

Share it