kozhikode local

ക്യാപ്റ്റന്റെ കളികാണാന്‍ ഉമ്മ വീണ്ടുമെത്തി

കോഴിക്കോട്: ഗോകുലം കേരള എഫ്‌സിയുടെ മുഹമ്മദ് ഇര്‍ഷാദിന്റെ മികച്ച പ്രകടനം കാണാന്‍ ഉമ്മ ഷാഹിദവീണ്ടുമെത്തി. ഇന്നലെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മോഹന്‍ബഗാനുമായി നടന്ന മല്‍സരം കാണാനാണ്  ഉമ്മയെത്തിയത്. കൂട്ടിനായി  അമ്മാവന്‍ യാസീനും സഹോദരി ഖമറുവും ഖമറുവിന്റെ മകന്‍ അല്‍ സയാനും പ്രോല്‍സാഹിപ്പിക്കാനെത്തിയത്.
ഇവരുടെ കണ്ണിന് മുന്നില്‍ ടീമിന്റെ ക്യാപ്റ്റനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായ ഇര്‍ഷാദ് മികച്ച പ്രകടനം നടത്തുകയും ചെയതു. ഗോളടിച്ചില്ലെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. രണ്ടാം പകുതിയില്‍ ഗോളെന്നുറപ്പിച്ച ബഗാന്റെ റാണാ കരാമിയുടെ ഷോട്ട് ഗോളിയേയും കടന്ന് വലയെ ലക്ഷ്യമാക്കി നീങ്ങിയത്  ഇര്‍ഷാദ് സര്‍ക്കസ് അഭ്യാസിയെപ്പോലെ തട്ടിയകറ്റിയപ്പോ ള്‍ കാണികള്‍ ആരവം മുഴക്കി.  നേരത്തെ ഐസ്വാള്‍ എഫ്‌സി, നെരോക്ക എഫ്‌സി കളികള്‍ കാണാനും ഇവരെത്തിയിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്നു കരാറിലെത്തിയ ഇര്‍ഷാദ് സുപ്പര്‍ കപ്പിന് ശേഷം മെയ് 1ന് നേവിയിലേക്ക് തിരിക്കും.
Next Story

RELATED STORIES

Share it