Kottayam Local

ക്യാംപ് നാളെ സിഎംഎസ് കോളജില്‍; കുരുന്നു ഹൃദയങ്ങളുടെ രക്ഷയ്ക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം

കോട്ടയം: ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ബാധിച്ചിട്ടുളള തകരാറു ചികില്‍സിച്ച് ഭേദമാക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനു ജില്ലാ ഭരണകൂടം സന്നദ്ധ സംഘടനകളുമായി കൈകോര്‍ക്കുന്നു.
അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂലന്‍സ് ഫൗണ്ടേഷന്‍, കോട്ടയത്തെ ആര്‍ദ്രത ഫെലോഷിപ്പ് എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണു ജില്ലയിലെ ഹൃദ്രോഗ ബാധിതരായ 50 കുട്ടികളെ സഹായിക്കാനൊരുങ്ങിയിട്ടുള്ളത്. ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമൊരുക്കും. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് സഹായിക്കുക. ഇവരെ കണ്ടെത്തുന്നതിനുള്ള ക്യാംപ് നാളെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെ കോട്ടയം സിഎംഎസ് കോളജില്‍ നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കും.
അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സഹായങ്ങള്‍ നല്‍കുക. അമൃതയിലെ ചീഫ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബ്രിജേഷിന്റെ നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ക്യാംപില്‍ കുട്ടികളെ പരിശോധന നടത്തുക. 25 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ക്യാംപിലുണ്ടാവും. കുട്ടികളുടെ മുന്‍ ചികില്‍സാ രേഖകള്‍ കൂടി പരിഗണിച്ചാണ് ചികില്‍സ നിശ്ചയിക്കുക. ചികില്‍സാ സഹായം ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ 9400998610, 9447598549 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് ക്യാംപില്‍ പങ്കെടുക്കുന്നതിനു പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it