Alappuzha local

ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം: മന്ത്രി ജി സുധാകരന്‍

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ പെട്ട്  വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തരമായി ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്ത് പൊതുവേയും ആലപ്പുഴ ജില്ലയിലെ തീരദേശത്ത് പ്രത്യേകിച്ചും കടല്‍ക്ഷോഭം അതിശക്തി പ്രാപിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങ ള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശവാസികളാണ്. കഴിഞ്ഞ ഏഴുവര്‍ഷക്കാലമായി വീടും സ്ഥലവും നഷ്ടപ്പെട്ട 129 കുടുംബങ്ങള്‍ വിവിധ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരദേശ സംരക്ഷണത്തിന് ശാസ്ത്രീയമായ ദീര്‍ഘകാല പദ്ധതികള്‍ അടിയന്തരമായി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അതോടൊപ്പം തീരദേശത്തെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മല്‍സ്യത്തൊഴിലാളി ഭവനങ്ങള്‍ സംരക്ഷിക്കുന്നതിന് കല്ലും പുലിമുട്ടും നിക്ഷേപിക്കുന്നത് അടക്കമുള്ള ഹ്രസ്വകാല നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവ് മന്ത്രിക്കും മല്‍സ്യബന്ധന വകുപ്പ് മന്ത്രിക്കും ജലവിഭവ അഡീഷണല്‍ സെക്രട്ടറിക്കും ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്കും കത്ത് നല്‍കിയതായും മന്ത്രി അറിയിച്ചു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി പകര്‍ച്ച വ്യാധികളും ജലജന്യരോഗങ്ങളും ഉണ്ടാവാതിരിക്കാനും പടരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും  സുധാകരന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കടല്‍ക്ഷോഭത്തെതുടര്‍ന്ന് 15 വീടുകള്‍ നഷ്ടപ്പെടുകയും 10ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കുവാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it