ക്യാംപുകളിലുള്ളത് 160ലധികം കുടുംബങ്ങള്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് വീടുകളില്‍ നിന്നു മാറ്റിയ കുടുംബങ്ങള്‍ ക്യാംപുകളില്‍ തുടരുകയാണ്. നിലവില്‍ മൂന്നു സ്—കൂളുകളിലായാണ് പ്രദേശത്ത് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. വെട്ടിയൊഴിഞ്ഞതോട്ടം ജിയുപി സ്—കൂളില്‍ 57 കുടുംബങ്ങളിലായി 278 ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചമല്‍ എല്‍പി സ്—കൂളില്‍ 75 കുടുംബങ്ങളിലായി 250 ആളുകളും കട്ടിപ്പാറ നസ്രത്ത് സ്—കൂളില്‍ 34 കുടുംബങ്ങളിലായി 106 അംഗങ്ങളുമാണുള്ളത്.
Next Story

RELATED STORIES

Share it