Flash News

ക്യാംപസില്‍ ബിരിയാണിയുണ്ടാക്കിയതിന് നാലു ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് കനത്ത പിഴ

ക്യാംപസില്‍ ബിരിയാണിയുണ്ടാക്കിയതിന് നാലു ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് കനത്ത പിഴ
X
ന്യൂഡല്‍ഹി:  ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ക്യാംപസില്‍ ബിരിയാണി പാകം ചെയ്തതിന് നാലു വിദ്യാര്‍ഥികള്‍ക്ക് പിഴ. സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനു സമീപം ബിരിയാണി പാകം ചെയ്തതിനാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സത്‌രൂപ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാര്‍ 6000 മുതല്‍ 10,000 രൂപ വരെ പിഴ ചുമത്തി നോട്ടീസ് നല്‍കിയത്.  പത്തു ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നുമാണ് നോട്ടീസിലുള്ളത്.




കഴിഞ്ഞ ജൂണ്‍ 27ന് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനു സമീപം കെട്ടിടത്തിന്റെ പടികള്‍ക്കടുത്ത് വെച്ച്  സമീപം ബിരിയാണി പാകം ചെയ്യുകയും കഴിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള കുറ്റം. അതേസമയം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ക്യാംപസില്‍ എന്തെല്ലാം പാകം ചെയ്യുന്നുവെന്ന് അന്വേഷിക്കുകയല്ല സര്‍വകലാശാലാ അധികൃതരുടെ ജോലിയെന്നു സത്‌രൂപ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it