kozhikode local

ക്കുപ്പിവെള്ളം വാങ്ങും പോലെ വിദ്യാഭ്യാസം വാങ്ങുന്നു : കെ കെ എന്‍ കുറുപ്പ്‌



കോഴിക്കോട്: അങ്ങാടിയില്‍ നിന്ന്് വെള്ളക്കുപ്പി വാങ്ങുന്ന പോലെ വിദ്യാഭ്യാസവും വിലകൊടുത്തു വാങ്ങുന്നവരായി നമ്മുടെ സമൂഹം മാറിയെന്ന്് പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി യുമായ ഡോ. കെ കെ എന്‍ കുറുപ്പ്.  സെന്റര്‍ ഫോര്‍  ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി) യുടെ 20 ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്തും വിലകൊടുത്തു വാങ്ങുന്ന കോര്‍പ്പറേറ്റ് സംസ്‌ക്കാരം കാരണം ചെറുപ്പക്കാര്‍ ധാര്‍മ്മിക നിലവാരമില്ലത്തവരായിട്ടുണ്ട്. അനവധി മതങ്ങളുള്ള നമ്മുടെ നാട്ടില്‍ മതമല്ല പ്രശ്‌നങ്ങള്‍ക്കു കാരണം. മതത്തെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു ദുരുപയോഗം ചെയ്യുന്നവരാണ്. കുറുപ്പ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് എതിര്‍വശത്തുള്ള ബീച്ചില്‍ ഒരുക്കിയ ഹാര്‍മണി നഗറില്‍ നടന്ന പരിപാടി നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  സിജി പ്രസിഡന്റ് പി എ അബ്ദുല്‍ സലാം സൗഹാര്‍ദ്ദ സന്ദേശം നല്‍കി. പരിപാടിയുടെ ഭാഗമായി മജീഷ്യന്‍ ശ്രീജിത്ത് കണ്ണുകെട്ടി നയിച്ച ബൈക്ക് റാലി, മാജിക് ഷോ എന്നിവയും ചിത്രകാരന്‍ പോള്‍ കല്ലാനോടിന്റെ നേതൃത്വത്തില്‍ ഹാര്‍മണി പെയിന്റിംഗും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it