malappuram local

ക്കരപ്പറമ്പ് ബൈപാസ് പ്രവൃത്തി കിറ്റ്‌ക്കോയ്ക്ക് നല്‍കി

മങ്കട: മക്കരപ്പറമ്പ് ബൈപാസ് നിര്‍മാണത്തിനുള്ള പ്രവൃത്തി നടത്തുന്നതിന് കിറ്റ്‌ക്കോയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. ദേശീയപാത ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ നിന്നുമാണ് ഉത്തരവിറക്കിയത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റി പദ്ധതിക്കുവേണ്ടി 10 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌ക്കോ ഇന്‍വെസ്റ്റിഗേഷനും മറ്റു പ്രാഥമിക കാര്യങ്ങളും നടത്തും. ജനുവരി 15 നകം കിറ്റ്‌ക്കോ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശമടക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ ദേശീയപാത ചീഫ് എന്‍ജിനീയര്‍ കിറ്റ്‌ക്കോക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള നടപടികള്‍ കിറ്റ്‌ക്കോ ഏറ്റെടുത്ത് നടത്തും. ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ഓഫിസില്‍നിന്ന് അറിയിച്ചു. ബൈപാസിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സാമ്പത്തിക ഭരണാനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. എംഎല്‍എയുടെ ഇടപെടല്‍മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തത്. അങ്ങാടിപ്പുറം കഴിഞ്ഞാല്‍ പെരിന്തല്‍മണ്ണ മലപ്പുറം റൂട്ടിലെ ഗതാഗതകുരുക്കുള്ള അങ്ങാടിയാണ് മക്കരപ്പറമ്പ്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മക്കരപ്പറമ്പയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നതോടൊപ്പം ദേശീയ പാതയുടെ വികസനത്തിനും ആക്കം കൂട്ടുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it